കരിപ്പൂർ; കോഴിക്കോട് വിമാനത്താവളം വഴി 2 യാത്രക്കാർ കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് പിടികൂടിയിരിക്കുന്നു. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അഹ്മദ് അരീഫ് വാച്ചിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 28.5 ഗ്രാം സ്വർണവും ട്രോളി ബാഗിൽ പലയിടത്തായി ഒളിപ്പിച്ച 158 ഗ്രാം സ്വർണവും കണ്ടെത്തി പിടികൂടിയിരിക്കുന്നു. ഇവയ്ക്ക് 9 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റ്സ് അറിയിക്കുകയുണ്ടായി. വെള്ളിനിറം പൂശിയാണ് സ്വർണഭാഗങ്ങൾ ഒളിപ്പിച്ചിരുന്നത്. ദുബായിൽനിന്നെത്തിയ കോഴിക്കോട് സ്വദേശി ആഷിഖ് ശരീരത്തിൽ ഒളിപ്പിച്ച 16 ലക്ഷം രൂപയുടെ 434 ഗ്രാം സ്വർണമിശ്രിതവും പിടികൂടി.
ജോയിന്റ് കമ്മിഷണർ വാഗിഷ് കുമാർ സിങ്, സൂപ്രണ്ടുമാരായ രെഞ്ജി വില്യം, വി.എൻ.നായിക്, തോമസ് വർഗീസ്, ഇൻസ്പെക്ടർമാരായ പ്രമോദ്, സുമിത് നെഹ്റ, കെ.രാജീവ്, വി.സി.മിനിമോൾ, ടി.മിനിമോൾ, ഹെഡ് ഹവിൽദാർ ചന്ദ്രൻ എന്നിവരാണു സ്വർണം കണ്ടെത്തിയത്.
Post Your Comments