Latest NewsNewsInternational

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നാം തവണയും ലോക്ക് ഡൗൺ ഏർപ്പെടുത്തി ഫ്രാൻസ്

പാരിസ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തി. കോവിഡിന്റെ മൂന്നാംഘട്ട വ്യാപനം രൂക്ഷമായതോടെയാണ് ലോക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ഇത് മൂന്നാമത്തെ തവണയാണ് ഫ്രാൻസിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത്.

Read Also: തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് ക്ഷേത്രം പണിയാനായി ജമ്മുവിൽ ഭൂമി അനുവദിച്ചു; 40 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ അനുമതി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതായി അറിയിച്ചത്. നിയന്ത്രണം നഷ്ടമായെന്നും അതിനാൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തലസ്ഥാന നഗരമായ പാരീസിൽ കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് ഫ്രാൻസിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടമായതോടെ രാജ്യത്തെ സ്ഥിതിഗതികൾ ഓരോ ദിവസം കഴിയുന്തോറും ഗുരുതരമായിരിക്കൊണ്ടിരിക്കുകയാണ്. കോവിഡ് ബാധിച്ച് ഫ്രാൻസിൽ ഇതുവരെ 1,00,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രോഗവ്യാപനം രൂക്ഷമായ മേഖലകളിലെ ആശുപത്രികൾ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Read Also: നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ? കിടിലം മറുപടിയുമായി പ്രിയാമണി

shortlink

Related Articles

Post Your Comments

Related Articles


Back to top button