പല മഹാക്ഷേത്രങ്ങളിലും കെടാവിളക്കുകളുണ്ട്. അത് ക്ഷേത്ര ചൈതന്യത്തെ വര്‍ധിപ്പിക്കുന്നതരത്തില്‍ വിളങ്ങിനില്‍ക്കുന്നു. കെടാവിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ഥിക്കുന്നത് ഐശ്വര്യം നല്‍കുമെന്നാണ് വിശ്വാസം.
ക്ഷേത്ര ചൈതന്യത്തിന്റെ ഭാഗമായി നിലകൊള്ളുന്ന കെടാവിളക്കില്‍ എണ്ണ ഒഴിക്കുകയെന്നതു ഒരുപുണ്യകര്‍മ്മം കൂടിയായാണ് കണക്കാക്കുന്നത്. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ കെടാവിളക്കില്‍ എണ്ണ ഒഴിക്കുകയെന്നത് ഇവിടത്തെ പ്രധാനവഴിപാടുകൂടിയാണ്.
കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത് പുണ്യകര്‍മ്മമായിട്ടാണ് കണക്കാക്കുന്നതെങ്കില്‍ മറ്റുവിളക്കുകളില്‍ ഒരാള്‍ കത്തിച്ചത് മറ്റൊരാള്‍ വിളക്ക് വൃത്തിയാക്കി പുതിയ എണ്ണ ഒഴിക്കാതെ കത്തിക്കരുതെന്നാണ് പറയുന്നത്.
Post Your Comments