ഹൈദരാബാദ്: അസദുദീന് ഉവൈസിയുടെ ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) യുവനേതാവ് അസദ് ഖാനെ ഹൈദരാബാദില്‍ നടുറോഡില്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. വ്യാഴാഴ്ച ഹൈദരാബാദിലെ ഓള്‍ഡ് സിറ്റിയിലെ മൈലാര്‍ദേവ്പള്ളി പോലീസ് സ്റ്റേഷന് പരിധിയിലുള്ള വട്ടപ്പള്ളിയിലാണ് സംഭവം. അസദുദീന് ഉവൈസിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന പ്രദേശത്താണ് കൊലപാതകം നടന്നത്.
ആക്രമണം നടത്തിയതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രാദേശിക എഐഐഎം നേതാവായ ആസാദ് ഖാന് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും എതിരാളികളാവാം കൊലപാതകം നടത്തിയതെന്നും പോലീസ് പറയുന്നു.
read also: ‘പിണറായി വിജയന് ഗജകേസരിയോഗം, ബിജെപിക്ക് നല്ല സമയം; ചെന്നിത്തലയ്ക്ക് കര്ണയോഗമെന്നും ജ്യോതിഷി
ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉസ്മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുമ്ബ് അസദ് ഖാനെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അസദ് ഖാനെ ആക്രമികള്‍ പിന്തുടര്ന്ന് വെട്ടിക്കൊല്ലുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
Post Your Comments