KeralaLatest News

‘പിണറായി വിജയന് ഗജകേസരിയോഗം, ബിജെപിക്ക് നല്ല സമയം; ചെന്നിത്തലയ്ക്ക് കര്‍ണയോഗമെന്നും ജ്യോതിഷി

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിക്കുമെന്ന് താന്‍ കൃത്യമായി പ്രവചിച്ചിരുന്നതായി മുരുകദാസ് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവചനങ്ങള്‍ നടത്തി ജ്യോതിഷി വിആര്‍ മുരുകദാസ് ദാസ്‌ക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരള രാഷ്ട്രീയ രംഗത്ത് വന്‍ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്നും എറണാകുളം സ്വദേശിയായ മുരുകദാസ് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ഗജകേസരിയോഗമാണ് കാണുന്നതെന്നാണ് ജ്യോതിഷി പറയുന്നത്.

എന്നാല്‍ അദ്ദേഹത്തിന് ഈശ്വരാധീനം കുറവാണെന്നും മുരുകദാസ് പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് താരതമ്യേന നല്ല സമയമാണെന്ന് പറയുന്ന മുരുകദാസിന് രമേശ് ചെന്നിത്തലയുടെ കാര്യത്തില്‍ അതേ അഭിപ്രായമില്ല. ബിജെപി ഇത്തവണ കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും ജ്യോതിഷി പ്രവചിക്കുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിക്കുമെന്ന് താന്‍ കൃത്യമായി പ്രവചിച്ചിരുന്നതായി മുരുകദാസ് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്.

വ്യാഴം ഒന്‍പതാം ഭാവത്തിലായതിനാല്‍ ബി ജെ പിക്ക് തെരഞ്ഞെടുപ്പില്‍ മെച്ചമുണ്ടാവും. കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്ന് പ്രശ്‌നത്തില്‍ തെളിയുന്നുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജ്യോതിഷത്തില്‍ തെളിയുന്നത് കര്‍ണയോഗമാണ്. വീറോടെ പോരാടി നില്‍ക്കുമെങ്കിലും യുദ്ധസമയത്ത് നിരായുധനായ കര്‍ണന്റെ വിധി. അപ്രതീക്ഷിത ഭാഗ്യലബ്ദിക്ക് യോഗമുണ്ട്. രാജയോഗമുണ്ടെങ്കിലും ഗജകേസരി യോഗമില്ല. ചഞ്ചല മനസ്‌കനായതിനാല്‍ ഉദ്ദേശിക്കുന്ന പ്രതിഫലം എങ്ങുനിന്നും കിട്ടില്ല. മഹാലക്ഷ്മി യോഗം ഏറെയുണ്ട് താനും.

‘മേടലഘ്‌നത്തില്‍ ഈശ്വരാധീനമുള്ളതാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗ്രഹനില. 10ല്‍ വ്യാഴം നില്‍ക്കുന്നു. ശനി ബലവാനാണ്. രാജപ്രിയനായതിനാല്‍ ശശിയോഗമുണ്ട്. തെരഞ്ഞെടുപ്പില്‍ യു ഡി എഫ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അത് ഉമ്മന്‍ചാണ്ടിയുടെ സമയം കൊണ്ടാവും. സ്ഥിരമായി ആരാധനാലയങ്ങളില്‍ പോകുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിക്കായി പ്രത്യേക വഴിപാടുകളുടെ ആവശ്യമില്ല. എന്നാല്‍, ഭരണത്തിലേറുകയെന്നത് ദുഷ്‌കരമാവും.

‘മുഖ്യമന്ത്രി പിണറായി വിജയന് ഗജകേസരിയോഗമാണുള്ളത്. ചതുരക്കൈകള്‍ കരുത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ്. മുഖ്യമന്ത്രിയുടെ വ്യാഴത്തിലെ മാറ്റം രാഷ്ട്രീയ സമയത്തിലും മാറ്റം വരുത്താം. ലഘ്‌നത്തില്‍ ചിങ്ങമായതിനാല്‍ ഈശ്വരാധീനം കുറവുണ്ട്. കുംഭം രാശിയില്‍ ബ്രാഹ്മണ ദോഷം, സ്ത്രീദോഷം എന്നിങ്ങനെ കാണുന്നുണ്ട്. ബുധന്‍ ഒപ്പമുള്ളതിനാല്‍ ദ്രവ്യദോഷം, ദൈവകോപം എന്നിവ മറികടക്കാനാവും. പിണറായിയോ മറ്റുള്ളവരോ അയ്യപ്പന് നീരാഞ്ജനം വഴിപാടു നടത്തിയാല്‍ ഈശ്വരാധീനം വീണ്ടെുക്കാം. ഐക്യമത്യ പുഷ്പാഞ്ജലി, സുബ്രഹ്മണ്യക്ഷേത്ര ദര്‍ശനം എന്നിവ ഈശ്വരാധീനം വര്‍ദ്ധിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button