Latest NewsKeralaCinemaMollywoodNewsEntertainment

‘നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ ലഭിച്ച സമയം ഞാന്‍ അഭിമാനപൂര്‍വ്വം വിലമതിക്കും’; അഹാന കൃഷ്ണ

നടൻ ശ്രീനിവാസനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി അഹാന കൃഷ്ണ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘നാന്‍സി റാണി’ എന്ന ചിത്രത്തിലാണ് അഹാനയും ശ്രീനിവാസനും ഒരുമിച്ചെത്തുന്നത്. ശ്രീനിവാസനൊപ്പമുള്ള ചിത്രവും അഹാന പങ്കുവെച്ചിട്ടുണ്ട്.

‘ശ്രീനി സര്‍, എനിക്ക് നിങ്ങളെ കാണാനും നിങ്ങളെ കുറിച്ച് അറിയാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചതില്‍ നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ ലഭിച്ച സമയം, നിങ്ങളുമായി സംസാരിക്കാന്‍ എനിക്ക് ലഭിച്ച ഡയലോഗുകള്‍, തമാശകള്‍, നിങ്ങളുടെ നര്‍മ്മബോധവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഡയലോഗുകള്‍ എന്നിവ ഞാന്‍ അഭിമാനപൂര്‍വ്വം വിലമതിക്കും’ അഹാന കുറിച്ചു.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന നാന്‍സി റാണി നായികാ പ്രധാന്യമുള്ള ചിത്രമാണ്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ലാല്‍, അജു വര്‍ഗീസ്, വിശാഖ് നായര്‍, നന്ദു പൊതുവാള്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button