തൃശൂരുമായി തനിക്കുള്ളത് പൂർവ്വജന്മബന്ധമാണെന്നും അതു കൊണ്ടായിരിക്കാം തന്റെ കഥാപാത്രങ്ങളിൽ ശക്തൻ തമ്പുരാൻ സ്ഫുരിക്കുന്നതെന്നും സുരേഷ് ഗോപി. തൃശൂർ മണ്ഡലത്തിലെ പ്രചാരണത്തിനിടയിലാണ് പതിനെട്ടാം നൂറ്റാണ്ടിൽ തൃശൂർ ആസ്ഥാനമാക്കി ഭരണം നടത്തിയ പ്രശസ്തനായ കൊച്ചി രാജാവിനോട് സ്വയം താരതമ്യപ്പെടുത്തി താരത്തിന്റെ പ്രസ്താവന.
ഗുരുവായൂരപ്പന്റെ നാടായതു കൊണ്ട് ആദ്യം ചോദിച്ചത് ഗുരുവായൂർ ആണെങ്കിലും തൃശൂർ ടിക്കറ്റ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അമിത് ഷായുടെ നിർദ്ദേശപ്രകാരമാണെന്ന് ഇത് സ്വീകരിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ശബരിമല ഒരു വികാരമാണെന്നും എന്നാൽ ആ ചർച്ച തുടങ്ങി വെച്ചത് തങ്ങളല്ല കടകംപിള്ളി സുരേന്ദ്രനാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞദിവസം മാധ്യമ പ്രവർത്തകനായ നികേഷ് കുമാറുമായുള്ള സംഭാഷണത്തിനിടയിൽ പിണറായി ശബരിമലയിൽ സ്ത്രീകളെ വിളിച്ചുകയറ്റി എന്ന് സുരേഷ് ഗോപി പൊട്ടിത്തെറിച്ചിരുന്നു. സുപ്രീംകോടതി വിധി അനുസരിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാദ്ധ്യതയല്ലേ എന്ന് ചോദിച്ചപ്പോഴായിരുന്നു സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രകടനം താരം കാഴ്ച വെച്ചത്.
Post Your Comments