KeralaLatest NewsNewsCrime

മാതാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

വാഗമൺ; മാതാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതം എന്നു പറഞ്ഞു ആശുപത്രിയിൽ എത്തിച്ച മകൻ അറസ്റ്റിൽ ആയിരിക്കുന്നു. കോട്ടമല എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലെ വിജയകുമാരി(44) കൊല്ലപ്പെട്ട കേസിൽ മകൻ ശരത് കുമാർ (19) ആണ് നാല് ദിവസത്തിനു ശേഷം പൊലീസ് പിടിയിലായിരിക്കുന്നത്.

25ന് രാത്രി നെഞ്ചുവേദനയെത്തുടർന്ന് വിജയകുമാരി ബോധരഹിതയായി എന്നു പറഞ്ഞാണ് ശരത് കുമാർ സമീപവാസികളെ കൂട്ടി ഉപ്പുതറ ഗവ. ആശുപത്രിയിലെത്തിക്കുകയുണ്ടായി. പരിശോധനയിൽ വിജയകുമാരി മരിച്ചതായി സ്ഥിരീകരിച്ചു. ചെവിയിൽ നിന്നു നിന്നു രക്തം ഒഴുകുന്നതു കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയുണ്ടായി. 27ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.

25നു ജോലിക്കു പോയ മകൻ തിരികെ എത്താൻ താമസിച്ചതിനാൽ രാത്രി 8.30 വരെ മറ്റൊരു വീട്ടിൽ ഇരിക്കുകയായിരുന്നു വിജയകുമാരി. മകൻ എത്തിയാണ് ഇവരെ വീട്ടിലേക്കു കൂട്ടി കൊണ്ടു പോയത്. ഈ സമയം ഇവർക്ക് യാതൊരു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. ഇതിനാൽ മരണത്തിൽ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു.

ശ്വാസംമുട്ടിയാണു മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചതോടെ പോലീസ് ശരത് കുമാറിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നു. വാക്കു തർക്കത്തിനും പിടിവലിക്കുമിടെ ഭിത്തിയിൽ ഇടിച്ചു വീണ വിജയകുമാരിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചതായി ശരത്കുമാർ സമ്മതിക്കുകയുണ്ടായി. വിജയകുമാരിയുടെ രണ്ടാം ഭർത്താവ് രാമറിലുളള മകനാണ് ശരത് കുമാർ. രാമർ വർഷങ്ങൾക്കു മുൻപ് നാടുവിട്ടു പോയിരുന്നു. ആദ്യ ഭർത്താവിൽ വിജയകുമാരിക്കു രണ്ട് മക്കൾ കൂടിയുണ്ട്. ഇവർ മറ്റിടങ്ങളിലാണ് താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button