ഭുവനേശ്വര്‍ : ഗര്‍ഭിണിയ്ക്ക് കൊടുംവെയിലത്ത് 3 കിലോമീറ്റര്‍ നടക്കേണ്ടി വന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. ഒഡീഷയിലെ മയുര്‍ഭഞ്ജ് ജില്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹെല്‍മെറ്റ് വച്ചില്ലെന്ന പേരില്‍ ഭര്‍ത്താവിനെ പൊലീസ് പിടിച്ചു കൊണ്ടു പോയതോടെയാണ് 8 മാസം ഗര്‍ഭിണിയായ ഭാര്യയ്ക്ക് നടക്കേണ്ടി വന്നത്.
ആശുപത്രിയില്‍ ഭാര്യയെ പരിശോധനയ്ക്ക് കൊണ്ടു പോകുകയായിരുന്നു വിക്രം ബിരുളി. വിക്രം ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും പിറകിലിരുന്ന ഭാര്യയ്ക്ക് ഹെല്‍മെറ്റ് ഉണ്ടായിരുന്നില്ല. സറട്ട് സ്റ്റേഷനിലെ റീന ബക്‌സല്‍ ആണ് വണ്ടി തടഞ്ഞത്. പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു. പണം കയ്യിലില്ലെന്നും രസീത് തന്നാല്‍ ആര്‍ടി ഓഫീസില്‍ അടയ്ക്കാമെന്നും പറഞ്ഞു.
എന്നാല്‍ ദേഷ്യത്തില്‍ റീന വിക്രമിനെ സ്റ്റേഷനിലേക്കു കൊണ്ടു പോയി മൂന്ന് മണിക്കൂര്‍ ലോക്കപ്പിലടച്ചു. ഭാര്യ ഈ സമയം വഴിയില്‍ കാത്തു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിക്രമിനെ കാണാനായി പൊലീസ് സ്റ്റേഷനിലേക്ക് ഭാര്യ നടന്നു. സംഭവം വിവാദമായതോടെയാണ് റീന ബക്‌സലിനെ പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തത്.
Post Your Comments