KeralaLatest NewsNews

രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ തടിച്ചത് ആര് ഭരിക്കുമ്പോഴാണ് എന്ന് എല്ലാവര്‍ക്കും അറിയാം

പ്രിയങ്കാ ഗാന്ധിയ്ക്ക് മറുപടിയുമായി പിണറായി വിജയന്‍

 

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. കോണ്‍ഗ്രസ് നേതാവ് സ്വന്തം വില ഇടിച്ച് കളയുകയാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ ഇടത് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ആരോപിച്ചത്.

Read Also : പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കുറച്ച് കേന്ദ്ര സർക്കാർ

രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ തടിച്ചത് ആര് ഭരിക്കുമ്പോഴാണ് എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണ് രാജ്യത്ത് ആഗോളവത്ക്കരണ നയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ ഇത്തരം നയങ്ങള്‍ മോദി സര്‍ക്കാര്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കുകയാണ് ചെയ്യുന്നത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കുന്നത് ആരംഭിച്ചത് കോണ്‍ഗ്രസ് ഭരണകാലത്ത് ആണെന്നും അതേ നയങ്ങള്‍ തന്നെയാണ് ബി.ജെ.പി സര്‍ക്കാരും തുടരുന്നത് എന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ പ്രചാരണത്തിന് എത്തുന്ന കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ബി.ജെ.പിക്കെതിരെ ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button