കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചതിന്റെ ഭാഗമായി ഉണ്ടാകുന്ന നേരിയ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിനായി വേദനസംഹാരികള്‍ ഉപയോഗിക്കരുത്. എന്നാല്‍, ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം വേണമെങ്കില്‍ വാക്സിന്‍ സ്വീകരിച്ചതിനു ശേഷം അവ ഉപയോഗിക്കാവുന്നതാണ്.
Read Also : പ്രളയ ദുരിതാശ്വാസ നിധിയിൽ ചെലവഴിക്കാതെ 1352കോടി രൂപ ; കണക്കുകൾ പുറത്ത്
വാക്സിനേഷനിലൂടെ രോഗപ്രതിരോധശേഷി ത്വരിതപ്പെടുത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണത്തെ തടഞ്ഞേക്കാം എന്നതാണ് വേദനസംഹാരികളെ സംബന്ധിച്ച് ഈ ആശങ്ക ഉണ്ടാകുന്നതിനുള്ള കാരണം. ശരീരത്തില്‍ ഒരു വൈറസ് ഉണ്ടെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് അതിനെതിരെ പ്രതിരോധം ഉയര്‍ത്തുക എന്നതാണ് വാക്സിന്റെ പ്രവര്‍ത്തനം. അതുകൊണ്ടാണ് വാക്സിന്‍ എടുത്തതിനു ശേഷം കൈകളില്‍ വേദനയോ പനിയോ പേശീവേദനയോ വീക്കമോ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. വാക്സിന്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു എന്നതിന്റെ സൂചനയാണ് അത്.
ഇബുപ്രോഫിന്‍ (അഡ്വില്‍, മോട്രിന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍) ഉള്‍പ്പെടെയുള്ള ചില വേദനസംഹാരികള്‍ രോഗപ്രതിരോധസംവിധാനത്തിന്റെ പ്രതികരണത്തെ ക്ഷയിപ്പിച്ചേക്കാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എലികളില്‍ നടത്തിയ പഠനത്തില്‍, വൈറസിനെ കോശങ്ങളെ ബാധിക്കുന്നതില്‍ നിന്ന് തടയുന്ന ആന്റിബോഡികളുടെ ഉത്പാദനം കുറയ്ക്കാന്‍ ഈ മരുന്നുകള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളില്‍ എടുക്കുന്ന വാക്സിനുകളില്‍ ചിലതിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കാനും വേദനസംഹാരികള്‍ കാരണമായേക്കാമെന്ന് മറ്റു ചില പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്, മാതാപിതാക്കള്‍ വാക്സിനേഷനു മുമ്ബ് കുട്ടികള്‍ക്ക് വേദനസംഹാരി നല്‍കരുതെന്ന് ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ മാത്രം വാക്സിന്‍ എടുത്തതിനു ശേഷം വേദനസംഹാരി നല്‍കാമെന്നും വിദഗ്ധര്‍ പറയുന്നു.
എന്നാല്‍, നിങ്ങള്‍ മറ്റെന്തെങ്കിലും രോഗാവസ്ഥ കൊണ്ട് വേദനസംഹാരികള്‍ നിരന്തരം ഉപയോഗിക്കുന്ന ആളാണെങ്കില്‍ വാക്സിനേഷന് മുമ്പ് അതിന്റെ ഉപയോഗം അവസാനിപ്പിക്കരുത്. ഇക്കാര്യത്തില്‍ നിങ്ങളുടെ ഡോക്‌ടറുമായി സംസാരിച്ച് ഒരു തീരുമാനം എടുക്കുന്നതാവും ഉചിതം.
വാക്സിന്‍ സ്വീകരിച്ചതിനു ശേഷം ഉണ്ടാകുന്ന പാര്‍ശ്വ ഫലങ്ങളില്‍ നിന്നും മുക്തി നേടാനാണെങ്കില്‍ അസെറ്റാമൈനോഫിന്‍ (റ്റൈലിനോള്‍) എന്ന മരുന്ന് ഉപയോഗിക്കുന്നതാവും ഭേദം. അത് മറ്റു വേദനസംഹാരികളില്‍ നിന്ന് വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുക എന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ഫാര്‍മസിസ്റ്റായ ജൊനാഥന്‍ പറയുന്നു.
കോവിഡ് 19 വാക്സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് വേദനസംഹാരികള്‍ ഉപയോഗിക്കുന്നതിനെതിരെ യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അടുത്തിടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. വേദനസംഹാരികള്‍ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലുള്ള മറ്റു രോഗാവസ്ഥകള്‍ ഇല്ലെങ്കില്‍ വാക്സിന്‍ സ്വീകരിച്ചതിനുശേഷം അവ ഉപയോഗിക്കാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഡോക്‌ടറുമായി സംസാരിച്ചതിനു ശേഷം ഒരു തീരുമാനം എടുക്കുന്നതാവും അഭികാമ്യം എന്നും ഈ രേഖയില്‍ പരാമര്‍ശിക്കുന്നു.
Post Your Comments