Latest NewsNewsIndia

ബിജെപിയ്‌ക്കെതിരെ നമ്മൾ ഒറ്റക്കെട്ടായി പോരാടണം ; 15 പാർട്ടികൾക്ക് കത്തയച്ച് മമത ബാനെർജി

ന്യൂഡൽഹി : ബിജെപിയെ തകർക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ ഉൾപ്പെടെയുള്ളവർക്ക് മമത കത്തയച്ചു. ബിജെപിയ്‌ക്കെതിരെ നമ്മൾ ഒറ്റക്കെട്ടായി പോരാടണം എന്നാണ് മമത കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

Read Also : പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മാണ യന്ത്രമുണ്ടെന്ന് വൃന്ദ കാരാട്ട്​ 

രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണമാണ് ബിജെപി ആഗ്രഹിക്കുന്നത്. ബിജെപി നടത്തുന്ന അക്രമങ്ങളിൽ ആശങ്കയുണ്ടെന്നും അതിനെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള സമയം അടുത്തിരിക്കുകയാണെന്നുമാണ് കത്തിൽ പറയുന്നത്.

ബംഗാളിൽ മമതയുടെ ദുർഭരണം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിക്കൊണ്ടാണ് ബിജെപി ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. ഇതിനെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസിലെ നിരവധി മുതിർന്ന നേതാക്കളും ബിജെപിയിലെത്തിയിരുന്നു. തന്റെ സ്ഥാനം നഷ്ടപ്പെടുമെന്നായപ്പോൾ ജനങ്ങളുടെ അനുകമ്പ പിടിച്ചുപറ്റാൻ വേണ്ടിയാണ് മമത വീൽചെയറിൽ ഇരുന്ന് പ്രചാരണം നടത്തുന്നത് എന്ന ആരോപണവും സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button