കൂടത്തായി കൊലപാതകം പ്രമേയമാക്കി സംപ്രേക്ഷണം ചെയ്ത സീരിയൽ തന്നെയും കുടുംബാംഗങ്ങളേയും മോശമായി ചിത്രീകരിക്കുന്നതാണ് എന്ന് ആരോപിച്ച് പ്രതി ജോളി കോടതിയെ സമീപിച്ചു. കൂടത്തായി സീരിയലിന്റെ സിഡി ലഭ്യമാക്കണമെന്ന ജോളിയുടെ അപേക്ഷയിൽ ബന്ധപ്പെട്ട കക്ഷികൾക്ക് കോഴിക്കോട് ജില്ലാ പ്രൻസിപ്പൽ സെഷൻസ് കോടതി നോട്ടീസ് അയച്ചു.
ചാനലിനെതിരെ നിയമനടപടി സ്വീകരികേണ്ടതിനാൽ സീരിയൽ കാണണമെന്നും സിഡി ലഭ്യമാക്കണമെന്നുമാണ് ജോളി ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ചാണ് സീരിയൽ സംപ്രേക്ഷണം ചെയ്ത് ചാനൽ ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചത്.
കൂടത്തായി കൊലപാതകക്കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും വിശ്വസനീയമല്ലെന്നും, കൊല്ലപ്പെട്ടവർ ബന്ധുക്കളായതിനാൽ അവിടെയെല്ലാം ജോളിയുടെ സാന്നിധ്യം സ്വാഭാവികമാണെന്നും ജോളിയുടെ അഭിഭാഷകൻ ബി.എ. ആളൂർ വാദിച്ചു. ഇത്തരമൊരു കണ്ടെത്തലിന് പ്രസക്തിയില്ലെന്നും പ്രതിഭാഗം പറഞ്ഞു. പ്രതി കുറ്റസമ്മതം നടത്തിയാലും തെളിവുകൾ ഇല്ലെങ്കിൽ ശിക്ഷിക്കാനാവില്ല. രണ്ടരമാസം ജോളിയെ കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടും ഒരു തെളിവും കണ്ടെത്താനായില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.
Post Your Comments