തിരുവനന്തപുരം: കേന്ദ്രം കൊടുക്കുന്ന ഭക്ഷ്യധാന്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സര്‍ക്കാരിന്റെ പേരിലാക്കി കേരളത്തിന്റെ സഞ്ചിയിലിട്ട് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്‌കൂള്‍ കുട്ടികള്‍ക്ക് കേന്ദ്രം സൗജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളാണ് കേരളത്തില്‍ കിറ്റാക്കി വിതരണം ചെയ്യുന്നത്. ഇങ്ങനെ വിതരണം ചെയ്യാനുള്ള അരി എവിടെ നിന്ന് കിട്ടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ചോദിക്കില്ല. ഈ അരി നല്‍കുന്നത് മോദിയാണെന്ന് പറയാന്‍ രണ്ടുപേരും ഇഷ്ടപ്പെടുന്നില്ലെന്നതാണ് കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തപാല്‍ വോട്ടുകള്‍ സംബന്ധിച്ചും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തപാല്‍ വോട്ടുകള്‍ വ്യാപകമായി അട്ടിമറിക്കുകയാണ്. ബി.എല്‍.ഒ ഇടതുപക്ഷത്തിന്റെ ജാഥയില്‍ പങ്കെടുക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. മറ്റു പാര്‍ട്ടിക്കാരെ അറിയിക്കാതെ സി.പി.എം നേതാക്കളെയും കൊണ്ടാണ് ബി.എല്‍.ഒ തപാല്‍ വോട്ടുകള്‍ ചെയ്യിക്കാന്‍ പോകുന്നത്. ഈ വോട്ടുകള്‍ ശേഖരിച്ചശേഷം യഥാസ്ഥാനത്ത് എത്തുമെന്ന് യാതൊരു ഉറപ്പും ഇല്ല. കോന്നിയില്‍ കിറ്റുമായാണ് സി.പി.എം നേതാക്കള്‍ തപാല്‍വോട്ടു ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Post Your Comments