സ്‌ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചയാളെ ജമ്മു കശ്മീരിൽ സുരക്ഷാ സേന പിടികൂടി. 9.75 കിലോ ഗ്രാം സ്‌ഫോടക വസ്തുക്കൾ നിറച്ച ജലാറ്റിൻ സ്റ്റിക്കുകളും 275 മീറ്റർ വയറും ഇയാളിൽ നിന്നും പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെത്തടുർന്ന് സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. ദോഡ ജില്ലയിൽ നടന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം കിഷ്ത്വാർ ജില്ലയിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. സുരക്ഷാ സേന നടത്തിയ പരിശോധനയിൽ ഒളിത്താവളത്തിൽ നിന്നും ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.
പാകിസ്താനിൽ നിന്നുമാണ് രാജ്യത്തേയ്ക്ക് സ്‌ഫോടകവസ്തുക്കൾ എത്തിക്കുന്നത്. സമീപകാലത്ത് ഇത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Post Your Comments