ഗുവാഹത്തി : രാജ്യത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലടിക്കുന്നത് കാണാനാണ് കോൺഗ്രസിന് ഇഷ്ടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ കാംരൂപിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കുറച്ച് കേന്ദ്ര സർക്കാർ
ഹിന്ദുവും മുസ്ലീമുമെന്ന പേരിലും ബോഡോയും അല്ലാത്തവരുമെന്ന പേരിലും ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. പട്ടികവർഗക്കാരെന്നും അല്ലാത്തവരെന്നും വേർതിരിച്ച് ആളുകളെ ഭിന്നിപ്പിക്കാനുള്ള പ്രവർത്തനങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്. എന്നാൽ അസമിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ജനങ്ങളോട് ഒരുതരത്തിലുമുള്ള വേർതിരിവ് ഉണ്ടാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
ബിജെപി സർക്കാർ രണ്ടാം തവണയും അധികാരത്തിലേറിയാൽ എല്ലാവരുടെയും വീടുകളിൽ കുടിവെള്ളമെത്തിക്കും. ഇതിൽ ഹിന്ദുവെന്നോ മുസ്ലീമെന്നോ ഉള്ള വ്യത്യാസം ഉണ്ടാകില്ല. എല്ലാവർക്കും കുടിവെള്ളം നൽകുമ്പോൾ ന്യൂനപക്ഷങ്ങൾക്കും ലഭിക്കും. എല്ലാവർക്കും വീട് നൽകുമ്പോൾ അതും ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകി.
Post Your Comments