ചണ്ഡിഗഡ് : നാളെ മുതൽ സ്ത്രീകള്‍ക്ക് എല്ലാ സര്‍ക്കാര്‍ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. പദ്ധതിക്ക് ബുധനാഴ്ച പഞ്ചാബ് മന്ത്രിസഭ അംഗീകാരം നല്കി. സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഈ മാസാദ്യമാണ് പ്രഖ്യാപിച്ചത്.
Read Also : മനുഷ്യ രക്തം ചേർത്ത ‘സാത്താൻ ഷൂ’ ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങി ; ഷൂ വാങ്ങാൻ വൻ തിരക്ക്
സംസ്ഥാനത്തെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന് മാര്‍ച്ച് അഞ്ചിനാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിധാന്‍ സഭയില്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 1.31 കോടി വനിതകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
Post Your Comments