ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടയിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പരക്കെ അക്രമം അഴിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. മുന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ അശോക് ദിന്‍ഡയെ ആക്രമിച്ചു. മൊയാനിലാണ് സംഭവം.
നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായ അശോക് ദിന്‍ഡക്കെതിരെ പ്രചാരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അക്രമികള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിനും, ഡ്രൈവര്‍ക്കും പരിക്കുണ്ട്.
വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തെ ബിജെപി അപലപിച്ചു. പരാജയഭീതിമൂലം തൃണമൂൽ പ്രവർത്തകർക്ക് സമനില നഷ്ടപ്പെട്ടതായും അതിനാൽ അക്രമം അഴിച്ചു വിടുകയാണെന്നും സംസ്ഥാന നേതൃത്വം ആരോപിച്ചു.
Post Your Comments