Latest NewsKeralaIndia

നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഏപ്രിൽ നാലിന് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രിൽ നാലിന് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രിൽ നാലിന് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. നക്‌സൽ ബാധിത പ്രദേശങ്ങളിൽ വൈകിട്ട് ആറു മണിക്ക് പ്രചാരണം അവസാനിപ്പിക്കണം.

Read Also: ബിജെപിയ്‌ക്ക് ഒരു സീറ്റും കിട്ടാൻ പോകുന്നില്ല, കേരളം ഇടതു മുന്നണി തൂത്തുവാരും; ശിവൻകുട്ടി

പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികൾ തുടങ്ങിയവ നടത്തരുത്. ടെലിവിഷനിലും ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തരുതെന്നും നിർദ്ദേശമുണ്ട്.

നിർദ്ദേശം ലംഘിച്ച് പ്രചാരണം നടത്തുന്നവർക്കെതിരെ രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ സെക്ഷൻ 126(1) പ്രകാരം പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുൻപ് അവസാനിപ്പിക്കണം.

Read Also: അപൂർവ നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാൾഡോ; പോർച്ചുഗലിന് ജയം

shortlink

Related Articles

Post Your Comments

Related Articles


Back to top button