
തൊഴില്‍രംഗത്തെ മാന്ദ്യം ജീവിതത്തെ ആകെത്തന്നെ ബാധിക്കും. തൊഴില്‍രംഗത്ത് തളര്‍ച്ചയുണ്ടാകുമ്പോള്‍ സാമ്പത്തികമായി പിന്നോട്ടുപോകുകയും അത് പലവിധത്തിലുള്ള മാനസികവിഷമത്തിലേക്കും നയിക്കാനും ഇടയുണ്ട്. ഇത് ചിലപ്പോള്‍ ബന്ധങ്ങളില്‍തന്നെ വിള്ളലിനും ഇടയാക്കും.
തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാകാന്‍ ഭഗവാന്‍ കൃഷ്ണനെ ഭക്തിയോടെ പ്രാര്‍ഥിച്ചാല്‍മതി. ഭക്തവത്സലനായ ഭഗവാന്‍ ഭക്തന്റെ പ്രാര്‍ഥന കേള്‍ക്കാതിരിക്കില്ല. തൊഴില്‍ ഉന്നതിക്കായി ഗോവര്‍ധന മന്ത്രം ജപിച്ച് പ്രാര്‍ഥിക്കാനാണ് ആചാര്യന്‍മാര്‍ പറയുന്നത്. ദിവസവും രാവിലെ ഈ മന്ത്രം ചൊല്ലിയാല്‍ ക്ഷീണവും അലസതയും ഉണ്ടാകില്ല. ഇത് കര്‍മ്മരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ക്ക് വഴിവയ്ക്കും.
മന്ത്രം
ഓം ശ്രീം ക്ലീം കൃഷ്ണായ
ഗോവര്‍ധനഹരായ സര്‍വ്വസൗഭാഗ്യം
കുരുകുരു സ്വാഹാ.
Post Your Comments