Latest NewsKeralaNews

സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് പ്രതികരണവുമായി അച്ചു ഉമ്മന്‍

ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സനീഷ് ജോസഫ് തന്റെ വളരെ അടുത്ത സുഹൃത്താണ്

ചാലക്കുടി : താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആലോചിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. സര്‍വ്വേ ഫലങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകരെ സഹായിച്ചുവെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിനെത്തിയതായിരുന്നു അച്ചു ഉമ്മന്‍.

ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സനീഷ് ജോസഫ് തന്റെ വളരെ അടുത്ത സുഹൃത്താണ്. അതിനാലാണ് ഇവിടെ പ്രചാരണത്തിന് എത്തിയത്. ചാലക്കുടിയില്‍ സനീഷ് തീര്‍ച്ചയായും വിജയിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ആര് സ്ഥാനാര്‍ഥിയാവണം എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കേണ്ട കാര്യമാണ്. ചാണ്ടി ഉമ്മന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റിന് അവകാശമുണ്ടെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button