KeralaLatest NewsNews

സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ഈ​​​സ്റ്റ​​​ര്‍-വി​​​ഷു കി​​​റ്റ് വി​​​ത​​​ര​​​ണം ഇന്ന് മുതൽ

തിരുവനന്തപുരം : ഏപ്രിലിലെ വിഷു-ഈസ്റ്റര്‍ സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നുമുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭിക്കും. ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ വരുന്നതിനാലാണ് ഏപ്രിലിലെ കിറ്റ് നേരത്തെ നല്‍കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Read Also : യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണവാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി

സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റ് വിതരണവും മുന്‍ഗണനേതര കാര്‍ഡുകാര്‍ക്ക് അരി നല്‍കുന്നതും തടയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 2020 ഏപ്രില്‍ മുതല്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഭാഗമായാണ് വിഷു, ഈസ്റ്റര്‍ കിറ്റും. ഫെബ്രുവരിയിലെ കിറ്റ് വിതരണം 31ന് അവസാനിക്കും. മാര്‍ച്ചിലെ കിറ്റ് വിതരണവും പുരോഗമിക്കുന്നു.

കിറ്റിലുള്ളത്

പഞ്ചസാര – 1 കിലോഗ്രാം, കടല – 500 ഗ്രാം, ചെറുപയര്‍ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം, തുവരപരിപ്പ് – 250 ഗ്രാം, വെളിച്ചെണ്ണ – 1/2 ലിറ്റര്‍, തേയില – 100 ഗ്രാം, മുളക് പൊടി – 100 ഗ്രാം, ആട്ട – ഒരു കിലോഗ്രാം, മല്ലിപ്പൊടി – 100 ഗ്രാം, മഞ്ഞള്‍പ്പൊടി – 100 ഗ്രാം, സോപ്പ് – രണ്ട് എണ്ണം, ഉപ്പ് – 1 കിലോഗ്രാം, കടുക്/ ഉലുവ – 100 ഗ്രാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button