ആലപ്പുഴ: പോളിങ് നടപടികൾ തുടങ്ങിയ ശേഷമുളള തിരഞ്ഞെടുപ്പ് സർവേകൾക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സർവേകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് കത്ത് നൽകി.
സർവേകൾ യുഡിഎഫിനെ തകർക്കാനുള്ള നീക്കമെന്ന് ആരോപിച്ച ചെന്നിത്തല തരംഗം എവിടെയാണെന്ന് മെയ് 2 ന് അറിയാമെന്നും പറഞ്ഞു. സർക്കാരിനെതിരായ ജനവികാരം അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് അഭിപ്രായ സർവേകളെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
Read Also : കോവിഡ് വ്യാപനം രൂക്ഷം; ദക്ഷിണ കന്നട ജില്ലയിൽ നിരോധനാജ്ഞ
ഒരു സർവേയ്ക്കും യുഡിഎഫിന്റെ ആത്മവിശ്വാസം കെടുത്താനാകില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിൽ നടത്തിയ സർവേകളിലെല്ലാം തുടർഭരണം ഉണ്ടാകുമെന്ന് കണ്ടതോടെയാണ് യുഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
Post Your Comments