വാഷിങ്ടണ്‍: ട്വിറ്ററും ഫേസ്ബുക്കും യു ട്യൂബും വിലക്കിയതോടെ സ്വന്തം സമൂഹമാധ്യമത്തില്‍ ജനങ്ങളോട് സംവദിക്കാനൊരുങ്ങി യു.എസ് മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വരും മാസങ്ങളില്‍ ട്രംപ് സ്വന്തം സമൂഹമാധ്യമം പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സന്ദേശം എല്ലാവര്‍ക്കും എത്തിക്കുന്നതിനായി ഒരു സമൂഹമാധ്യമം സ്വന്തമാക്കുമെന്നും എല്ലാ ആളുകള്‍ക്കും പേടികൂടാതെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും അതുവഴി അവസരമോരുക്കുമെന്നും ന്യൂസ്മാക്സ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ ജനതയോട് ട്രംപ് സംവദിക്കുക ഇനി ഇതിലൂടെയാകും. കാപിറ്റല്‍ ഹില്‍ കലപാവുമായി ബന്ധപ്പെട്ടായിരുന്നു സമൂഹമാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്, യു ട്യൂബ് എന്നിവ ട്രംപിന് വിലക്കേര്‍പ്പെടുത്തിയത്. രണ്ടുമൂന്നു മാസത്തിനുള്ളില്‍ ട്രംപ് സമൂഹമാധ്യമങ്ങളിലേക്ക് തിരികെയെത്തുമെന്ന് ട്രംപിന്‍റെ മുന്‍ ഉപദേഷ്ടാവ് ജാസന്‍ മില്ലര്‍ പറഞ്ഞിരുന്നു. ഗെയിം മുഴുവന്‍ ട്രംപ് മാറ്റിയെഴുതും. ട്രംപ് എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് കാണാന്‍ എല്ലാവരും കാത്തിരിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ സ്വന്തം പ്ലാറ്റ്ഫോമിലൂടെയാകും തിരിച്ചുവരവെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ആറിന് നടന്ന യു.എസ് കാപ്പിറ്റല്‍ കലാപത്തിനെ പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റുകള്‍ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി 88 മില്ല്യണ്‍ ഫോളോവേഴ്സുള്ള ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ബാന്‍ ചെയ്യുകയായിരുന്നു. ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും യുട്യൂബും വിലക്കേര്‍പ്പെടുത്തി.
Post Your Comments