ലഖ്നൗ: യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മറ്റൊരാളുമായുള്ള വിവാഹത്തിന് തയ്യാറായതിനെ തുടർന്നാണ് ക്രൂര കൊലപാതകം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ യുപിയിലെ ബല്ലിയയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. പ്രതിയായ അന്നു രാജ്ഭർ പത്തൊൻപതുകാരിയായ സിന്ധു രാജ്ഭറിനെ കഴുത്തറുത്ത് മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്. യുവതിയുടെ മൃതദേഹം ഗ്രാമത്തിലെ വയലിൽ നിന്ന് പോലീസ് കണ്ടെത്തുകയുണ്ടായി. യുവതിയും പ്രതിയും തമ്മിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബന്ധമുണ്ടായിരുന്നു. പ്രതിക്ക് യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും യുവതി അത് എതിർത്തു വേറൊരാളുമായി വിവാഹത്തിന് തയ്യാറായതിനെ തുടർന്നാണ് കൊലപാതകത്തിന് പ്രതിയെ പ്രകോപിച്ചിരിക്കുന്നത് . യുവതിയുടെ സഹോദരന്റെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments