Latest NewsKeralaNews

വാഹനാപകടത്തിൽ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

അമ്പലപ്പുഴ: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ വാഹാനാപകടത്തില്‍ മരിച്ചു. സെക്രട്ടേറിയേറ്റില്‍ അണ്ടർസെക്രട്ടറിയായിരുന്ന നീർക്കുന്നം കളപ്പുരക്കൽ ഗോപാലകൃഷന്റെ മകൻ സുധീഷ് (48) ആണ് ബൈക്ക് അപകടത്തില്‍ ദാരുണമായി മരിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് ഓഫിസിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് വരുന്ന വഴി ആലപ്പുഴ കളർകോട് വെച്ചായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്.

നിലവില്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എറണാകുളം ഓഫീസില്‍ മാനേജിംഗ് ഡയറക്ടറുടെ പിഎ ആയി ജോലി ചെയ്യുകയായിരുന്നു. മുൻ ആലപ്പുഴ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയും ആയിരുന്നു സുധീഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button