NattuvarthaLatest NewsKeralaNews

‘ജനങ്ങളാണ് കോണ്‍ഗ്രസിന്റെ സ്വര്‍ണം, മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വര്‍ണത്തിൽ’; പ്രിയങ്ക ഗാന്ധി

കേരളത്തിലെ ജനങ്ങളാണ് കോണ്‍ഗ്രസിന്റെ സ്വര്‍ണമെന്നും, അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വര്‍ണത്തിലാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളിയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യം കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന മോദിയുടെ അതേ നിലപാടാണ് കേരളത്തിൽ പിണറായി സര്‍ക്കാരിനെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 50 ശതമാനത്തിലധികം യുവജനങ്ങളാണ് ജനങ്ങളുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കിയുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളം സാഹോദര്യത്തിന്റേയും സമാധനത്തിന്റേയും നാടാണെന്നും, വിദ്യാസമ്പന്നരുടെ നാടായ കേരളം വിധിയെഴുതുന്നത് രാജ്യം ഉറ്റുനോക്കുന്നു എന്നും അവർ പറഞ്ഞു.

‘മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ശ്രദ്ധ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലല്ല, ആഴക്കടല്‍ തീറെഴുതി കൊടുക്കുന്നതിലാണ്. കേരളത്തിലെ സര്‍ക്കാരിന്റെ വിധേയത്വം കോര്‍പ്പറേറ്റ് മാനിഫെസ്റ്റോയോടാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ എങ്ങനെയാണോ രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കുന്നത് അതേ നിലപാടാണ് കേരളത്തിലെ സര്‍ക്കാരിനും’. പ്രിയങ്ക ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button