എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ പരിപാടികളോട് മുഖം തിരിച്ച് സംസ്ഥാന സർക്കാർ. സർക്കാരിന്റേത് നിഷേധാത്മക നിലപാടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ വ്യക്തമാക്കി.
തിരുവനന്തപുരത്ത് പൊതുപരിപാടിക്ക് സംസ്ഥാന സർക്കാർ സ്റ്റേഡിയം അനുവദിക്കുന്നില്ലെന്നും, കോന്നിയിൽ സർക്കാർ ചെലവിൽ ഹെലിപാഡ് നിർമ്മിക്കാനാകില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടാണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ പരിപാടിയ്ക്ക് വേദി അനുവദിച്ചതെന്നും ജോർജ് കുര്യൻ പറഞ്ഞു.
ഏപ്രിൽ 2ന് കോന്നിയിലും തിരുവനന്തപുരത്തുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോന്നിയിലെത്തുന്ന പ്രധാനമന്ത്രിയുടെ ഹെലിപ്പാഡ് നിർമ്മാണ ചിലവ് ഏറ്റെടുക്കാനാകില്ലെന്നും, ഹെലിപാഡിനുള്ള തുക ബി.ജെ.പി നൽകണമെന്നുമാണ് സർക്കാരിന്റെ നിലപാട്.
ബംഗാളിൽ മമത സ്വീകരിക്കുന്ന നിലപാടാണ് കേരളത്തിൽ പിണറായി വിജയനെന്നും, ബി.ജെ.പിയുടെ വിജയത്തെ ചെപ്പടി വിദ്യകൊണ്ട് നേരിടാനാകില്ലെന്നും, ജോർജ് കുര്യൻ പറഞ്ഞു.
Post Your Comments