Latest NewsKeralaNews

‘തിരുവനന്തപുരം പിടിച്ചാല്‍ കേരളം ഭരിക്കാം’; തലസ്ഥാനം പിടിച്ചെടുക്കാൻ തലപുകഞ്ഞ് മുന്നണികൾ

ശബരിമലയിലെ കടകംപള്ളിയുടെ ഖേദപ്രകടനം വ്യക്തിപരമായ കാര്യമായിട്ടാണ് പാര്‍ട്ടി കാണുന്നത്.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഭൂരിപക്ഷം കിട്ടിയാല്‍ കേരളം ഭരിക്കാമെന്നാണ് ചരിത്രം. അതിനാല്‍ 14 സീറ്റില്‍ 8 സീറ്റെങ്കിലും പിടിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. കഴിഞ്ഞ തവണ കിട്ടിയ 10 സീറ്റ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്. ശ്രമിക്കുമ്പോള്‍ പത്തില്‍ കൂടുതല്‍ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കൂടുതല്‍ താമരകള്‍ വിരിയുമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നു.

1996 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ തലസ്ഥാന ജില്ല പിടിച്ചവരാണ് കേരളം ഭരിച്ചത്. 14 മണ്ഡലമുള്ള തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ 10 സീറ്റ് എല്‍.ഡി.എഫിനും 3 സീറ്റ് യു.ഡി.എഫിനും 1 സീറ്റ് ബി.ജെ.പിക്കുമുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിരുവനന്തപുരം ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും ഇപ്പോള്‍ ത്രികോണ മത്സരമാണ്. പത്തു സീറ്റും നിലനിര്‍ത്താമെന്ന വിശ്വാസത്തില്‍ തന്നെയാണ് എല്‍.ഡി.എഫ്. എങ്കിലും അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ശക്തമായ പോരാട്ടമാണ് പല മണ്ഡലങ്ങളിലും. ശബരിമലയിലെ കടകംപള്ളിയുടെ ഖേദപ്രകടനം വ്യക്തിപരമായ കാര്യമായിട്ടാണ് പാര്‍ട്ടി കാണുന്നത്. കൊല്ലം ജില്ലയിലേതു പോലെ ലത്തീന്‍ സഭ പരസ്യമായി രംഗത്തു വരാത്തതിന്‍റെ ആശ്വാസവും എല്‍.ഡി.എഫ്. ക്യാമ്പിനുണ്ട്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി; യുവാവ് അറസ്റ്റിൽ

എന്നാൽ നിലവില്‍ മൂന്ന് സീറ്റുള്ള യു.ഡി.എഫ് പത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് അവര്‍ പ്രതീക്ഷ വക്കുന്നത്. സംസ്ഥാനത്ത് ആദ്യം താമര വിരിഞ്ഞത് നേമത്താണ്. പക്ഷേ നേമത്ത് ഇത്തവണ മത്സരം കടുപ്പമാണ്. മുന്‍ തിരഞ്ഞെടുപ്പുകളി ലെ മുന്നേറ്റം മറ്റിടങ്ങളില്‍ വിജയത്തിലേക്ക് നയിക്കുമെന്ന് അവര്‍ പറയുന്നു. ചരിത്രം തിരുത്തുമോ അതോ ചരിത്രം ആവര്‍ത്തിക്കുമോ. തെരഞ്ഞെടുപ്പ് അങ്കം ദിനംപ്രതി മുറുകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button