
ന്യൂഡല്‍ഹി : ഐപിഎല്ലിൽ ഡല്‍ഹിയെ നയിക്കാന്‍ ഇനി പുതിയ ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍ക്ക് പകരം യുവതാരം ഋഷഭ് പന്ത് ആയിരിക്കും ഡല്‍ഹി ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് ഋഷഭ് പന്തിനെ നിയമിച്ചത്.
Read Also : മമ്മൂട്ടിയുടെ ഡയലോഗുമായി പ്രിയങ്ക ഗാന്ധി പ്രചാരണ വേദിയിൽ ; വീഡിയോ വൈറൽ ആകുന്നു
ഏകദിന മത്സരത്തില്‍ ഫീല്‍ഡിംഗ് ചെയ്യുന്നതിനിടെ ശ്രേയസ് അയ്യര്‍ക്ക് തോളില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതിന് വിധേയനായാല്‍ ശ്രേയസ് അയ്യര്‍ക്ക് നാല് മാസം വിശ്രമം വേണ്ടിവരും. അതിനാലാണ് പന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് നിയമിക്കുന്നത്.
Post Your Comments