കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളെ വാക്സിൻ നൽകി സഹായിക്കുന്നത് തുടർന്ന് ഇന്ത്യ.ഇത്തവണ പരാഗ്വയിലേക്കാണ് വാക്സിൻ കയറ്റി അയച്ചത്. വാക്സിൻ മൈത്രി നയത്തിന്റെ ഭാഗമായി ആദ്യ ഘട്ട കുത്തിവെപ്പിനായുള്ള വാക്സിൻ ഡോസുകളാണ് പരാഗ്വയ്ക്ക്കയറ്റി അയച്ചത്. വാക്സിൻ മൈത്രി നയത്തിന്റെ ഭാഗമായി ഇതുവരെ 75 ഓളം രാജ്യങ്ങൾക്കായി 638.81 ലക്ഷം ഡോസ് വാക്സിനുകളാണ് ഇന്ത്യ ഇതുവരെ നൽകിയത്.
ഇന്ത്യൻ മരുന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിനാണ് പരാഗ്വയിലേക്ക് കയറ്റി അയച്ചത്. വാക്സിന്റെ 1,00,000 ഡോസുകൾ നൽകി. വാക്സിൻ കയറ്റി അയച്ച വിവരം കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്.ജയ് ശങ്കറാണ് അറിയിച്ചത്. വാക്സിൻ നൽകിയ ഇന്ത്യയ്ക്ക് പരാഗ്വ ആരോഗ്യമന്ത്രി നന്ദി അറിയിച്ചു
Post Your Comments