
ഒറ്റപ്പാലം : ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. സരിന്റെ അച്ഛനും അമ്മയ്ക്കും ഇരട്ടവോട്ട് കണ്ടെത്തി. തിരുവില്വാമലയിലെ ബൂത്ത് 1229ൽ 98,100 നമ്പറുകളിൽ വോട്ടുകൾ ഉള്ള സരിന്‍റെ അച്ഛനും അമ്മക്കും ഒറ്റപ്പാലം ബൂത്ത് 129 ലും വോട്ടുള്ളതായിട്ടാണ് കണ്ടെത്തിയത്.
സംസ്ഥാനത്ത് സിപിഐഎമ്മിന് ഇരട്ട വോട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെ നിരവധി യുഡിഎഫ് പ്രവര്‍ത്തകരുടെ ഇരട്ട വോട്ടിന്റെ തെളിവാണ് പുറത്ത് വരുന്നത്. ഇത് അദ്ദേഹത്തെ തന്നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
Read Also : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 56,211 പേര്‍ക്ക്
ആരോപണത്തിനു പിന്നാലെ പ്രതിപക്ഷ നേതാവിന്റെ അമ്മയ്ക്കും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു. കൂടാതെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയും പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments