ധനുഷിനെ നായകനാക്കി മാരി സെൽവ രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കർണൻ’. ചിത്രം ഏപ്രിൽ ഒമ്പതിന് കേരളത്തിലെത്തിക്കുന്നത് ആശിർവാദ് സിനിമാസാണ്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസ് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശാനവകാശം സ്വന്തമാക്കി. പരിയേറും പെരുമാൾ ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയനായ സംവിധായകൻ സെൽവ രാജ് 1991ൽ തിരുനെൽവേലിയിൽ നടന്ന ജാതീയ സംഘർഷത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
മലയാളികളുടെ പ്രിയതാരം രജിഷ വിജയന് നായികയായെത്തുന്ന ചിത്രത്തിൽ, ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രജിഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയാണ് കർണൻ. വി ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കുന്നത്. നിലവിൽ ‘ദി ഗ്രേ മാന്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ധനുഷ്.
Post Your Comments