KeralaLatest NewsNews

ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന് കുടുംബയോഗങ്ങളില്‍ വിശദീകരിച്ച് സി.പി.എം

കൊല്ലം: ആത്മീയാചാര്യനായ ശ്രീ എമ്മിന്റെ മദ്ധ്യസ്ഥതയില്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന് വിശദീകരണവുമായി സി.പി.എം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കുടുംബയോഗങ്ങളിലാണ് സിപിഎം ഇതേ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നത്. നാട്ടില്‍ സമാധാനം സൃഷ്ടിക്കാനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും വേണ്ടിയാണ് ചര്‍ച്ച നടത്തിയതെന്നും അത് സംഘപരിവാര്‍ ബന്ധമെന്ന രീതിയില്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു എന്നും പാര്‍ട്ടി വിശദീകരിക്കുന്നു.

Read Also : തനിക്കെതിരെ എതിരാളികളുടെ നട്ടാല്‍ കുരുക്കാത്ത നുണകള്‍, മഞ്ഞ നോട്ടീസുകള്‍; ജനം മറുപടി പറയുമെന്ന് പി.സി ജോര്‍ജ്

ഇത് സംബന്ധിച്ച് കുടുംബയോഗങ്ങളില്‍ പ്രസംഗങ്ങള്‍ നടത്താനായി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ക്ക് സി.പി.എം കുറിപ്പുകളും നല്‍കിയിട്ടുണ്ട്. വിഷയം സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയ 48 പേജുള്ള കുറിപ്പാണ് നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഓരോ പ്രദേശത്തിന്റെയും സ്വഭാവത്തെ മനസിലാക്കി ജനത്തിന് താത്പ്പര്യമുള്ള വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സ്വന്തം ശൈലിയില്‍ ഇക്കാര്യം അവതരിപ്പിക്കാനുള്ള നിര്‍ദ്ദേശമാണ് നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനൊപ്പം പാര്‍ട്ടിയുടെ എതിരാളികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button