ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ കര്‍ണാടകയില്‍ ഉടന്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. അതേസമയം പ്രതിഷേധങ്ങളും സമരപരിപാടികളും നിരോധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ചൊവ്വാഴ്ച മുതല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രിപറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരുവില്‍ കോവിഡ് കേസുകള്‍ അപകടകരമായ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ 16,921പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത പരിശോധന കൂടുതല്‍ ശക്തമാക്കും. രോഗവ്യാപനം കുറയ്ക്കുന്നതിനായി ആള്‍ക്കൂട്ടം ഒഴിവാക്കാനും മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു..
Post Your Comments