കോവിഡ് ബാധിച്ച പുരുഷന്മാര്‍ക്ക് ഉദ്ധാരണശേഷി മൂന്നിരട്ടിയായി കുറയുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. റോം യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാര്‍ നൂറ് പുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ശരാശരി മുപ്പത്തിമൂന്ന് വയസുള്ള പുരുഷന്മാരിലാണ് പഠനം നടത്തിയത്.
കോവിഡ് ബാധിക്കാത്ത പുരുഷന്മാരില്‍ ഒന്‍പത് ശതമാനത്തിന് ലൈംഗിക പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തിയപ്പോള്‍ കോവിഡ് ബാധിച്ചവരില്‍ അത് 28 ശതമാനമാണ്. രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എന്‍ഡോതെലിയത്തെ കോവിഡ് വൈറസ് ബാധിക്കുന്നതാണ് ഈ അവസ്ഥക്ക് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ജനനേന്ദ്രിയത്തിലേക്കുള്ള രക്തക്കുഴലുകള്‍ നേര്‍ത്തതും ചുരുങ്ങിയതുമാണ്. ചെറിയ അണുബാധ പോലും ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തിയേക്കാം. ഇത് പുരുഷന്മാരില്‍ ലൈംഗിക ഉത്തേജനമില്ലാതാക്കുന്നു.
Also Read:മമ്മൂട്ടിയുടെ ഡയലോഗുമായി പ്രിയങ്ക ഗാന്ധി പ്രചാരണ വേദിയിൽ ; വീഡിയോ വൈറൽ ആകുന്നു
കോവിഡ് സ്ത്രീകളേക്കാള്‍ പുരുഷന്മാരെ ബാധിക്കും എന്ന ഏറ്റവും പുതിയ കണ്ടെത്തലാണ് ഇത്. കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കുന്നതും പുരുഷന്മാരിലാണ്. പുരുഷ സ്ത്രീ ലൈംഗിക ഹോര്‍മോണുകളിലുള്ള വ്യത്യാസവും ഏറ്റക്കുറച്ചിലുകളുമാകാം ഇതിനുകാരണമെന്ന് ചില വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് അല്ലാത്ത സമയങ്ങളില്‍ പോലും യുകെയിലെ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ശരാശരി 3.7 വര്‍ഷം കൂടുതല്‍ ജീവിക്കുന്നു. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഇതിന് പ്രധാന കാരണമായി കരുതപ്പെടുന്നു. ഈസ്ട്രജന്‍ സ്ത്രീകളുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ഹൃദയത്തെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
–
കൊറോണ വൈറസ് കാരണം ടെസ്റ്റോസ്റ്റിറോണ്‍ അളവിലുണ്ടാകുന്ന വ്യത്യാസം ഹൃദയത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. കോവിഡിനെതിരെ പോരാടുന്നതിന് തങ്ങളുടെ ലൈംഗിക ഹോര്‍മോണുകള്‍ എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ചല്ല, മറിച്ച് വൈറസ് അവയുടെ ഉല്‍പാദനത്തില്‍ എങ്ങനെ ഇടപെടുന്നുവെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് പുതിയ ഗവേഷണം മുന്നോട്ട് വെക്കുന്നത്. കോവിഡ് സ്പൈക്ക് പ്രോട്ടീനെ സ്വീകരിക്കുന്ന ശ്വാസകോശത്തിലെ കോശങ്ങള്‍ക്ക് സമാനമായ കോശങ്ങള്‍ പ്രത്യുല്‍പ്പാദന അവയവങ്ങളും കാണപ്പെടുന്നതായി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ശരീരത്തിലുടനീളം കാണപ്പെടുന്ന ഈ റിസപ്റ്ററുകള്‍ ശ്വാസകോശത്തിലും ഹൃദയത്തിലും വൃഷണങ്ങളിലും ധാരാളമായി കാണപ്പെടുന്നു. വൈറസ് ഇവയുമായി പ്രവര്‍ത്തിക്കുമ്ബോള്‍ പ്രത്യുല്‍പ്പാദന അവയവങ്ങള്‍ക്ക് അവയുടെ പ്രവര്‍ത്തനം നടത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ലൈംഗിക ഹോര്‍മോണുകള്‍ പേശികളുടെ വളര്‍ച്ച മുതല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരെ ശരീരത്തിലുടനീളമുള്ള പ്രക്രിയകളില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. വേള്‍ഡ് ജേണല്‍ ഓഫ് മെന്‍സ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പുരുഷ ഫെര്‍ട്ടിലിറ്റി, കോവിഡ് -19 എന്നിവയെക്കുറിച്ചുള്ള 24 പഠനങ്ങളുടെ അവലോകനത്തില്‍ മിതമായ കോവിഡ് അണുബാധ ബാധിച്ച രോഗികള്‍ക്ക് ശുക്ലത്തിന്റെ സാന്ദ്രത ഗണ്യമായി കുറയുന്നതായി കണ്ടെത്തി.
എങ്കിലും ബീജങ്ങളുടെ എണ്ണം കുറയുന്നത് വൈറസ് ബാധക്ക് കാരണമാകുമോ അതോ വൈറസ് ബാധ ബീജങ്ങളുടെ എണ്ണം കുറക്കുന്നതാണോ എന്നത് ഇനിയും വ്യക്തമല്ല.
എന്നാല്‍ മറ്റൊരു പഠനത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറവുള്ള പുരുഷന്മാര്‍ക്ക് കോവിഡ് -19 ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വൈറസ് പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്നതായും കണ്ടെത്തി. മറ്റേതൊരു വൈറല്‍ അണുബാധയേക്കാളും കൊറോണ വൈറസ് ലൈംഗികഹോര്‍മോണ്‍ അളവിനെ ബാധിക്കുന്നുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാധാരണയായി ഏത് അണുബാധ വരുമ്ബോഴും ഹോര്‍മോണ്‍ അളവില്‍ താല്‍ക്കാലികമായ വ്യതിയാനങ്ങള്‍ വരുന്നത് സ്വാഭാവികമാണ്.
Post Your Comments