ന്യൂഡല്‍ഹി: ബിജെപി നേതാവിനെ പാര്‍ക്കിനുള്ളില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ഡല്‍ഹി ബി.ജെ.പി യൂണിറ്റ് മുന്‍ ഉപാധ്യക്ഷന്‍ ജി.എസ്. ബാവയെയാണ് (58) വീട്ടിനടുത്ത പാര്‍ക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
Read Also: ‘പ്രതിപക്ഷ നേതാവ് ചെയ്തത് ഉത്തരവാദിത്വം മാത്രം’; പിന്തുണച്ച് സുരേഷ് ഗോപി
അതേസമയം, മരണകാരണം പൊലീസോ പാര്‍ട്ടിയോ സ്ഥിരീകരിച്ചിട്ടില്ല. സുഭാഷ് നഗറിലെ പാര്‍ക്കിനുള്ളിലെ തടാകത്തോട് ചേര്‍ന്നുള്ള ഗേറ്റിലാണ് തിങ്കളാഴ്ച വൈകീട്ട് ബാവയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. ആത്മഹത്യ കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
Post Your Comments