KeralaLatest NewsNews

അടുത്ത മാസം 15 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും ; അവധി ദിനങ്ങളുടെ ലിസ്റ്റ് കാണാം

ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തില്‍ ബാങ്കുകള്‍ക്ക് 15 ദിവസം അവധിയായിരിക്കും. റിസര്‍വ് ബാങ്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ, പൊതു മേഖലാ ബാങ്കുകള്‍ക്ക് ഒന്‍പത് പൊതു അവധി ദിവസങ്ങള്‍ ഉണ്ടാകും. ഇതിനു പുറമേ രണ്ടാമത്തെയും നാലാമത്തേയും ശനിയാഴ്ചകളിലും നാല് ഞായറാഴ്ചകളിലും ബാങ്കുകള്‍ അവധി ആയിരിക്കും.

ഏപ്രില്‍ ഒന്നിന് പെസഹ വ്യാഴാഴ്ചയാണ് ആദ്യത്തെ അവധി. ഏപ്രില്‍ രണ്ടിന് ദുഃഖവെള്ളിയായതിനാല്‍ രണ്ടാമത്തെ അവധി. ഏപ്രില്‍ അഞ്ചിന് ഹൈദരാബാദ് റീജിയണല്‍ സെന്ററില്‍ ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനം ആഘോഷിക്കുന്നതിനാല്‍ അവധി ദിനമായാരിക്കും. ഏപ്രില്‍ ആറിന് തമിഴ്‌നാട് അസംബ്ലി നടക്കുന്നതിനാല്‍ ചൈന്നൈ സെന്ററില്‍ ഒരു ദിവസത്തെ അവധി ഉണ്ടാകും. അടുത്ത അവധി ദിനം ഏപ്രില്‍ 13നാണ്. തെലുങ്ക് പുതുവത്സര ദിനം, ഉഗാഡി ഉത്സവം, സാജിബു നോങ്മപന്‍ബ, ഒന്നാം നവരാത്രി, ബൈശാഖി എന്നിങ്ങനെ ഒന്നിലധികം ഉത്സവങ്ങള്‍ നടക്കുന്നതിനാല്‍ അവധി ലഭിക്കും. ഏപ്രില്‍ 14ന് ബാബ സാഹേബ് അംബേദ്കര്‍ ജയന്തിയുടെ ദിനമായതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഈ ദിവസത്തില്‍ തമിഴ് പുതുവത്സര ദിനം, വിഷു, ബിജു ഫെസ്റ്റിവല്‍, ചൈറോബ, ബോഹാബ് ബിഹു എന്നിവ നടക്കുന്നതിനാലും അവധി ആയിരിക്കും.

ഏപ്രില്‍ 15ന് ഹിമാചല്‍ ദിനം, ബംഗാളി പുതുവത്സര ദിനം, ബോബാബ് ബിഹു, സര്‍ഹുല്‍ എന്നിവ ആഘോഷിക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഏപ്രില്‍ 16ന് ഗുവാഹത്തിയില്‍ ബോഹാബ് ബിഹു ആയതിനാല്‍ അന്ന് ബാങ്കുകള്‍ക്ക് അവധി ലഭിക്കും. അവസാനത്തെ അവധി ഏപ്രില്‍ 27നാണ്. രാം നവമി ആയിതനാലും ഗാരിയ പൂജ അടയാളപ്പെടുത്തിയതിനാലും ബാങ്കുകള്‍ക്ക് അവധി ആയിരിക്കും.

അക്കൗണ്ട് അടയ്ക്കുന്നത് ഒഴികെയുള്ള അവധി ദിനങ്ങള്‍ നേഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന് കീഴിലുള്ളവയാണ്. ഈ ഒന്‍പത് അവധി ദിവസങ്ങള്‍ കൂടാതെ ഞായറാഴ്ചകളും, രണ്ടാം ശനിയാഴ്ചയും (ഏപ്രില്‍ 10) നാലാം ശനിയാഴ്ചയും (ഏപ്രില്‍ 25) എന്നീ ദിവസങ്ങളിലും ബാങ്കുകള്‍ അടച്ചിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button