Latest NewsIndiaNewsCrime

ബസ് യാത്രയ്ക്കിടെ തല പുറത്തേക്കിട്ട 11കാരിക്ക് ദാരുണാന്ത്യം

ഭോപ്പാൽ: ബസ് യാത്രയ്ക്കിടെ തല പുറത്തേയ്ക്കിട്ട പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. പതിനൊന്ന് വയസുകാരിയായ തമന്നയാണ് ദാരുണമായി മരിച്ചത്. തല പുറത്തേയ്ക്കിട്ട സമയത്ത് നിയന്ത്രണം വിട്ട് വന്ന ട്രക്ക് പെൺകുട്ടിയുടെ തലയിൽ ഇടിക്കുകയായിരുന്നു ഉണ്ടായത്. തല വിച്ഛേദിക്കപ്പെട്ട പെൺകുട്ടി ഉടൻ തന്നെ മരണപ്പെടുകയുണ്ടായി. മധ്യപ്രദേശിലെ ഖാണ്ഡ്വയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത് .

വിവാഹാഘോഷത്തിനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ഖാണ്ഡ്വ-ഇൻഡോകർ ഹൈവേയിലെ വളവിലെത്തിയപ്പോൾ നിയന്ത്രണം തെറ്റി വന്ന ട്രക്ക് ബസിൽ ഇടിക്കുകയായിരുന്നു. ഈ സമയത്താണ് പെൺകുട്ടി ഛർദ്ദിക്കാനായി തല പുറത്തേയ്ക്കിട്ടത്. നിയന്ത്രണം വിട്ട് വന്ന വാഹനം പെൺകുട്ടിയുടെ തലയിൽ തട്ടുകയായിരുന്നു. തല വിച്ഛേദിക്കപ്പെട്ട പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ ഒളിവിൽ പോയി. ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button