തിരുവനന്തപുരം: രാജ്യത്തിനകത്തായാലും പുറത്തായാലും ഭീകരവാദികളെ എൻഡിഎ ഭയക്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: മകളെ കല്യാണം കഴിച്ച് തരുന്നതില്‍ വിസമ്മതം;48കാരനെ കാമുകന്‍ അടിച്ചുകൊന്നു
ലൗ ജിഹാദിലെ ജോസ് കെ മാണിയുടെ നിലപാട് മാറ്റം മുഖ്യമന്ത്രി കണ്ണുരുട്ടിയതിനാലാണ്. ജോസ്. കെ. മാണി ലൗ ജിഹാദ് സംബന്ധിച്ച് പ്രകടിപ്പിച്ചത് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയാണ്. ക്രൈസ്തവ സമുദായ നേതാക്കൾ മുൻപും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേമം നിയോജക മണ്ഡലത്തിൽ ഒ. രാജഗോപാലിന്റെ തുടർച്ച നൽകാൻ അർഹനായ വ്യക്തി കുമ്മനം രാജശേഖരനാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവചനങ്ങളെ നേമം ജനത തള്ളിക്കളയും. രണ്ടും മൂന്നും സ്ഥാനത്തിനായാണ് ബി ശിവൻകുട്ടിയും കെ.മുരളീധരനും മത്സരിക്കുന്നുതെന്നും വി. മുരളീധരൻ പരിഹസിച്ചു.
Post Your Comments