Latest NewsNewsIndia

കഠിനമായ വയറുവേദന; എൻസിപി നേതാവ് ശരത് പവാർ ആശുപത്രിയിൽ

എൻസിപി നേതാവ് ശരത് പവാർ ആശുപത്രിയിൽ

ന്യൂഡൽഹി: എൻസിപി നേതാവ് ശരത് പവാർ ആശുപത്രിയിൽ. കഠിനമായ വയറുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Read Also: കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം; വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 6 കോടി കടന്നു

മാർച്ച് 31 ന് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യും. പാർട്ടി വക്താവ് നവാബ് മാലിക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശരത് പവാർ പങ്കെടുക്കാനിരുന്ന ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുക്കില്ലെന്നും നവാബ് മാലിക്ക് വ്യക്തമാക്കി.

Read Also: സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ സ്വർണ്ണനിരക്ക് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button