Latest NewsCinemaNewsEntertainmentKollywood

ആര്യ നായകനാകുന്ന ‘സര്‍പട്ടാ പരമ്പരൈ’ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി സംവിധായകൻ, വീഡിയോ

ആര്യയെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്‍ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍പട്ടാ പരമ്പരൈ’. കബിലാ എന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. താരങ്ങള്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഓരോ കഥാപാത്രത്തിന്റെയും പേരാണ് അവരുടെ പ്രവര്‍ത്തികളുടെ പശ്ചാത്തലത്തില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ ചെന്നൈയില്‍ മുന്‍പ് നടന്ന ചില യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് സാര്‍പട്ട എന്നാണ് വാര്‍ത്തകള്‍. എഴുപതുകളോ എണ്‍പതുകളോ പശ്ചാത്തലമാക്കുന്ന ചിത്രം എന്ന തോന്നലുളവാക്കുന്ന കളര്‍ ടോണിലും പശ്ചാത്തലത്തിലുമാണ് വീഡിയോ. ബോക്സറുടെ ഗെറ്റപ്പിലാണ് സിനിമയിലെ പ്രധാന താരങ്ങളെ വീഡിയോയില്‍ അവതരപ്പിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button