Latest NewsCinemaMollywoodNews

നയൻതാര – കുഞ്ചാക്കോ ബോബൻ ചിത്രം ‘നിഴൽ’ ട്രെയിലർ പുറത്തുവിട്ടു

നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴൽ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ നിഴലിൽ അവതരിപ്പിക്കുന്നത്. ശർമിള എന്ന കഥാപാത്രത്തിലാണ് നയൻതാര ചിത്രത്തിലെത്തുന്നത്. ഏപ്രിൽ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച്ഫിലിം ഹൗസ്, ടെന്റ്പോൾ മൂവീസ് എന്നിവരുടെ ബാനറുകളിൽ ആന്റോ ജോസഫ്, അഭിജിത്ത്.എം. പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി, ജിനേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ഞുണ്ണി സി ഐ, ജിനു വി നാഥ്‌ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്.

ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സഞ്ജീവാണ്. കുഞ്ചാക്കോ ബോബൻ, നയൻ‌താര എന്നിവരെ കൂടാതെ മാസ്റ്റർ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ, സിയാദ് യദു, ദിവ്യ പ്രഭ, ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോൻ, സംഗീതം സൂരജ് എസ് കുറുപ്പ്, സംവിധായകനൊപ്പം അരുൺ ലാലും ചേർന്നാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button