മ്യാന്‍മാര്‍ പട്ടാളഭരണകൂടത്തിന്റെ ക്രൂര നടപടിയില്‍ പ്രതിഷേധിച്ച് ലോകരാഷ്ടങ്ങള്‍. ശനിയാഴ്ച കുട്ടികളുള്‍പ്പെടെ 114 പ്രതിഷേധക്കാരെക്കൂടി പട്ടാളം വെടിവെടിവെച്ചുകൊന്നതോടെയാണ് പ്രതിഷേധം ശക്തമായത്.
സൈന്യത്തിന്റെ നരനായാട്ടിനെ അപലപിച്ച് ജപ്പാന്‍, ദക്ഷിണകൊറിയ, ബ്രിട്ടന്‍, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ഡെന്‍മാര്‍ക്ക്, ജര്‍മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ന്യൂസീലന്‍ഡ് എന്നീ 12 രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാര്‍ സംയുക്ത പ്രസ്താവനയിറക്കി.
‘അക്രമം അവസാനിപ്പിച്ച് സ്വന്തം പ്രവൃത്തികള്‍കാരണം നഷ്ടപ്പെട്ട മാന്യതയും വിശ്വാസ്യതയും തിരിച്ചെടുക്കാന്‍ പട്ടാളം ശ്രമിക്കണം’ എന്ന് അവര്‍ ആവശ്യപ്പെട്ടു. മ്യാന്‍മാറുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് പ്രസ്താവനയില്‍ ഒപ്പിട്ട ജപ്പാനും ദക്ഷിണകൊറിയയും. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവ മ്യാന്‍മാറിനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു.
Post Your Comments