KeralaNattuvarthaLatest NewsNews

പിണറായി വിജയൻ ശബരിമലയുടെ അന്തകൻ, ശബരിമലയെ കുരുതിക്കളമാക്കാൻ സർക്കാർ ശ്രമം; കെ. സുരേന്ദ്രൻ

പിണറായി വിജയൻ ശബരിമലയുടെ അന്തകനാണെന്നും, ശബരിമലയെ കുരുതിക്കളമാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലൗ ജിഹാദുണ്ടെന്ന് പറഞ്ഞ ജോസ്.കെ.മാണിയുടെ പ്രസ്താവനയോട് സി.പി.എമ്മിൻ്റെ നിലപാടെന്തെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ പുതിയ വിധി വന്നാലും തീരുമാനം മാറ്റില്ലെന്നാണ് സി.പി.എം നേതാക്കളുടെ പരാമർശങ്ങളിൽ നിന്നും വ്യക്തമാവുന്നതെന്നും, ശബരിമലയെ കുരുതിക്കളമാക്കാൻ സർക്കാർ വീണ്ടും പ്രകോപനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

കഴിഞ്ഞ 5 വർഷം രാജ്യദ്രോഹ ശക്തികളുമായി ചേർന്ന് പണമുണ്ടാക്കാനാണ് ഇടത് സർക്കാർ ശ്രമിച്ചതെന്നും, അഴിമതി മൂടിവെയ്ക്കാനാണ് കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button