Latest NewsKeralaNews

കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം; വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 6 കോടി കടന്നു

കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധക്കോട്ടതീർത്ത് ഇന്ത്യ

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധക്കോട്ടതീർത്ത് ഇന്ത്യ. രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ആറു കോടി കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ വിതരണം ആരംഭിച്ച് 71-ാം ദിവസമാണ് ഇന്ത്യ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 ലക്ഷം പേരാണ് വാക്സിൻ സ്വീകരിച്ചത്.

Read Also: സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ സ്വർണ്ണനിരക്ക് അറിയാം

ഞായറാഴ്ച്ച രാവിലെ 7 മണി വരെയുള്ള കണക്കുകൾ അനുസരിച്ച് 6,02,69,782 പേർ രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചു. ഇതിൽ 81,52,808 ആരോഗ്യപ്രവർത്തകർ വാക്‌സിന്റെ ആദ്യ ഡോസും 51,75,597 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 88,90,046 മുൻനിര പോരാളികൾ വാക്സിന്റെ ആദ്യ ഡോസ് കുത്തിവെയ്പ്പെടുത്തു. 36,52,749 കോവിഡ് മുൻനിര പോരാളികൾ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെയ്പ്പ് സ്വീകരിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ള 2,77,24,920 പേരും 45 വയസിന് മുകളിൽ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്നമുള്ള 66,73,6662 പേരും ആദ്യ വാക്സിൻ ഡോസ് സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇതുവരെ വാക്‌സിൻ വിതരണം ചെയ്തതിൽ 60 ശതമാനവും എട്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. കേരളം, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 30 ലക്ഷത്തിലധികം ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: അസഭ്യം പറഞ്ഞുവെന്നാരോപണം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിവൈഎഫ്‌ഐ- യൂത്ത് കോൺഗ്രസ് സംഘർഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button