COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് കോവിഡ് രോഗം ബാധിച്ചത് 541 പേർക്ക്

റിയാദ്: സൗദിയില്‍ ഇന്ന് 541 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറ് പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,866 ആയി ഉയർന്നു. ഇവരില്‍ 3,77,304 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,656 ആയി ഉയർന്നു.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4906 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 674 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് മുക്തി നിരക്ക് 97.1 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: റിയാദ് 217, കിഴക്കന്‍ പ്രവിശ്യ 108, മക്ക 86, അല്‍ഖസീം 25, ഹായില്‍ 22, വടക്കന്‍ അതിര്‍ത്തി മേഖല 20, മദീന 18, അസീര്‍ 16, തബൂക്ക് 11, ജിസാന്‍ 7, അല്‍ജൗഫ് 6, നജ്റാന്‍ 3, അല്‍ബാഹ 2.

shortlink

Related Articles

Post Your Comments

Related Articles


Back to top button