KeralaNattuvarthaLatest NewsNews

ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളില്‍ പ്രമുഖന്‍ ‘ഗുരുവായൂര്‍ വലിയ കേശവന്‍’ ചരിഞ്ഞു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന ആനയായ ഗജരാജന്‍ വലിയ കേശവന്‍ ചരിഞ്ഞു. അനാരോഗ്യം കാരണം ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷത്തോളമായി ചികിത്സ തുടരുകയായിരുന്നു. ഗുരുവായുരപ്പന്റെ സ്വര്‍ണക്കോലമേന്തുന്നതിന് അവകാശമുള്ള കൊമ്പനായിരുന്നു വലിയ കേശവന്‍.

വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് 2020ല്‍ ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞതോടെയാണ് വലിയ കേശവന്‍ ഗുരുവായുരിലെ ആനകളില്‍ പ്രധാനിയായത്. ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്.

പൂരത്തിന് എഴുന്നള്ളിച്ചതില്‍ ഏറ്റവും കൂടുതല്‍ തുകയിലും തലയെടുപ്പ് വലിയ കേശവനായിരുന്നു. സാധാരണ ദിവസങ്ങളില്‍ 50,000 രൂപയും വിശേഷ ദിവസങ്ങളില്‍ 75,000 വുമാണ് വലിയ കേശവന്റെ ഏക്കതുക. തൃശ്ശൂര്‍ പൂരത്തിനും, പ്രധാനപ്പെട്ട മറ്റു പൂരങ്ങളായ ഉത്രാളിക്കാവിലും പാര്‍ക്കാടിയിലുമെല്ലാം വലിയ കേശവന്‍ താരമായിരുന്നു. മുന്‍പ് ക്ഷയരോഗം മൂലം ക്ഷീണിതനായിരുന്ന ആന ചികിത്സയിലായിരുന്നു. ഇടയ്ക്ക് രോഗം കലശലായെങ്കിലും പിന്നീട് ഭേദപ്പെട്ടിരുന്നു.

ഗജകുലഛത്രാധിപതി, സാമജസമ്രാട്ട്, ഗജരത്നം, ഗജസമ്രാട്ട്, ഗജരാജ ചക്രവര്‍ത്തി, ഗജകേസരി, മലയാള മാതംഗം എന്നിങ്ങനെ വലിയ കേശവന് അംഗീകാരങ്ങള്‍ ഏറെയുണ്ട്

shortlink

Post Your Comments


Back to top button