ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ ദിവസം നാലര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 27.95 ലക്ഷം കടന്നിരിക്കുന്നു. നിലവിൽ രണ്ട് കോടിയിലധികം പേർ കോവിഡ് ചികിത്സയിലുണ്ട്.
അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. യുഎസിൽ മൂന്ന് കോടി ഒൻപത് ലക്ഷം കോവിഡ് രോഗബാധിതരാണ് ഉള്ളത്. നാൽപതിനായിരത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ 5.62 ലക്ഷമായി ഉയർന്നു.
ബ്രസീലിൽ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നാൽപതിനായിരത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 3.12 ലക്ഷമായി ഉയർന്നു. ആയിരത്തി അഞ്ഞൂറിലധികം പേരാണ് രാജ്യത്ത് ഇന്നലെ വൈറസ് ബാധ മൂലം മരിച്ചത്.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം അറുപതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,19,71,624 ആയി ഉയർന്നു. നിലവിൽ 4.86 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണത്തിൽ ഫ്രാൻസും ബ്രിട്ടനുമാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്. ഇരു രാജ്യങ്ങളിലും നാൽപത്തിയഞ്ച് ലക്ഷം വീതം രോഗബാധിതരുണ്ട്.
Post Your Comments