KeralaLatest NewsNewsCrime

ആശുപത്രി ജീവനക്കാരുടെ അനാസ്ഥയിൽ ഗർഭിണിയായ അഹല്യയ്ക്ക് ദാരുണാന്ത്യം; അനുവാദമില്ലാതെ ഓപ്പറേഷൻ, ആശുപത്രിയിൽ നടന്നത്

അഹല്യയെന്ത് പിഴച്ചു? അമ്മയാകാൻ കാത്ത് ഒടുവിൽ എന്നെന്നേക്കുമായി കണ്ണടയ്ക്കേണ്ടി വന്നു

പാലാ: പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. പാലായിലെ മരിയൻ ആശുപത്രിയിൽ 24 ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മേവട വാഴക്കാട്ട് അഹല്യയാണ്​ (26) ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം മരിച്ചത്.

ഒന്നരമാസം ഗർഭിണിയായിരുന്ന അഹല്യ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാർച്ച് 9 നാണ് അഹല്യ ഗർഭിണിയാണെന്ന് തിരിച്ചറിയുന്നത്. ബ്ളീഡിംഗ് ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെവെച്ച് പലതവണ സ്കാൻ ചെയ്തിട്ടും ഗർഭം ട്യൂബിൽ ആണോ ഗർഭപാത്രത്തിൽ ആണോ എന്നത് സംബന്ധിച്ച് ആശുപത്രി അധികൃതർക്ക് ഒരു സ്ഥിരീകരണത്തിലെത്താൻ സാധിച്ചില്ല. സ്കാനിംഗിൽ ഒന്നും വ്യക്തമായി കാണിക്കാത്തതിനെ തുടർന്ന് ഗർഭിണിയാണോയെന്ന് പോലും സംശയം ഉടലെടുത്തു.

Also Read:അസഭ്യം പറഞ്ഞുവെന്നാരോപണം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിവൈഎഫ്‌ഐ- യൂത്ത് കോൺഗ്രസ് സംഘർഷം

ഗർഭിണിയാണെന്ന് സ്ഥിരീകരണം ഉണ്ടായിട്ടും വേണ്ട രീതിയിൽ അഹല്യയെ പരിരക്ഷിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം. രക്തസ്രാവം ഉണ്ടായതോടെ ഓപ്പറേഷൻ ചെയ്ത് അബോർഷൻ ചെയ്യാമെന്ന് പറയുകയും ഇതിനെ തുടന്ന് കുത്തിവെപ്പ് നൽകി. അഹല്യയുടെ ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളായി. എന്നാൽ, ഡോക്ടർ അടക്കമുള്ള ആശുപത്രി ജീവനക്കാർ തണുപ്പൻ മട്ടിലാണ് കാര്യങ്ങളെ നോക്കികണ്ടതെന്ന് അഹല്യയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

ആരോഗ്യസ്ഥിതി ഏറെ വഷളായപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞെന്നും ഇതിനിടെ അഹല്യക്ക് ഹൃദയാഘാതം ഉണ്ടായെങ്കിലും അക്കാര്യം പാലായിലെ സ്വകാര്യ ആശുപത്രി അധികൃതർ തങ്ങളിൽ നിന്നും മറച്ചുവെച്ചതായും ബന്ധുക്കൾ പരാതിപ്പെടുന്നു. കോട്ടയത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോയെന്ന് ബന്ധുക്കൾ അറിയുന്നത്. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ അഹല്യ മരണമടയുകയയിരുന്നു.

Also Read:കോഴിക്കോട്ട് ഒൻപത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം, വീട് വിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്തി

സഹോദരിയുടെ മരണത്തിൽ പാലായിലെ സ്വകാര്യ ആശുപത്രി അധികൃതർക്കും ഡോക്ടർക്കും പങ്കുണ്ടെന്നാണ് അഹല്യയുടെ സഹോദരൻ രാഹുലി​െൻറ പരാതി. ഇതേസമയം, അവിചാരിതമായി ഉണ്ടായ ഹൃദയാഘാതമാണ് അഹല്യയുടെ മരണത്തിന് ഇടയാക്കിയതെന്നും ചികിത്സയിൽ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു. നമ്പർ വൺ കേരളത്തിൻ്റെ നമ്പർ വൺ ആരോഗ്യ മേഖലയിലെ അന്വേഷണം പോലും നടക്കാത്ത അനേകം കേസുകളിൽ ഒന്നായി ഇതും ഒതുങ്ങിപ്പോകുമോയെന്ന സംശയവും നാട്ടുകാർക്കുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button